പത്തനംതിട്ടയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും

കനത്തമഴയെതുടര്‍ന്ന് കോന്നി അതിരുങ്കലില്‍ ഉരുള്‍പൊട്ടല്‍. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ചിടത്ത് വെള്ളം കയറി. മൂന്നര മണിക്കൂര്‍ ഗതാഗതം മുടങ്ങുകയും ചെയ്തു.

കൊല്ലംപടിഅതിരുങ്കല്‍, പുളഞ്ചാണിരാധപ്പടി റോഡും വെള്ളത്തിലായി. ഈ മേഖലയിലെല്ലാം ഗതാഗതം താറുമാറായിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴ തുടരുകയാണ്. അതിരുങ്കല്‍, പടപ്പയ്ക്കല്‍, രാധപ്പടി, ചോടുപാറ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഗതാഗതം താറുമാറായി.

സംസ്ഥാന പാതയില്‍ വകയാര്‍ സൊസൈറ്റിപ്പടി, മാര്‍ക്കറ്റ് ജങ്ഷന്‍, താന്നിമൂട്, മുറിഞ്ഞകല്‍, നെടുമണ്‍കാവ് എന്നിവടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ ഗതാഗതം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാലാണ് നിയന്ത്രണം.

Show More

Related Articles

Close
Close