അതെ…അമ്മ സമ്മതിച്ചു, പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയെന്ന് പേളി

പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പ്രണയത്തിന് പേളിയുടെ വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചനകള്‍. പേളിയുടെ വാക്കുകള്‍ ഇങ്ങനെ:’എന്റെ അമ്മ എന്റെ മാലാഖ. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു. അതെ…അമ്മ സമ്മതിച്ചു’.

വാശിയേറിയ മത്സരത്തിനൊടുവില്‍ സാബു മോനാണ് ബിഗ് ബോസ് വിജയിയായത്. പേളിക്കായിരുന്നു രണ്ടാം സ്ഥാനം. സീസണ്‍ ഒന്നിന് പര്യവസാനമായപ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഉയര്‍ന്ന ചോദ്യം ശ്രീനിഷും പേളിയും തമ്മിലുള്ള വിവാഹമായിരുന്നു.

Show More

Related Articles

Close
Close