പിസി ജോര്‍ജ് ഇടതുപക്ഷത്തിനൊപ്പം ചര്‍ച്ചകള്‍ ആരംഭിച്ചു

9014 കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ്ജ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നേരിട്ടെത്തി. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം പ്രതികൂലമായാല്‍ എംഎല്‍എ സ്ഥാനവും ജോര്‍ജ് ഉപേക്ഷിച്ചേക്കും.തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി സഖ്യത്തിന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേരത്തെ ധാരണയായിരുന്നു.സീറ്റ് വിഭജനകാര്യത്തില്‍ എല്‍ഡിഎഫ് അനുഭാവപൂര്‍ണമായ സമീപനമാണു സ്വീകരിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.