നിയമസഭ താക്കീത് ചെയ്‍തു പി സി ജോര്‍ജ്ജിനെ

maxresdefault
പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്‍തു. ഗൗരിയമ്മയ്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് നിയമസഭ പി സി ജോര്‍ജ്ജിനെ താക്കീത് ചെയ്‍തത്. ഇതാദ്യമായാണ് ഒരു എംഎല്‍എയെ നിയമസഭ താക്കീത് ചെയ്യുന്നത്.ഗൗരിയമ്മയ്‍ക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ അന്നത്തെ നിയമസഭാ സ്‍പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിരുന്നു. കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് പരാതിയെക്കുറിച്ച് പഠിച്ചത്. തുടര്‍ന്ന്, പി സി ജോര്‍ജ്ജിനെ താക്കീത് ചെയ്യാന്‍ എത്തിക്‍സ് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.