പീച്ചി ഡാം തുറന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

പീച്ചി ഡാം ഇന്ന് ഉച്ചക്ക്  3 മണിയോടെ തുറന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് , ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്നു ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മില്യണ്‍ മീറ്റര്‍ ക്യൂബ് ജലമാണ് തുറന്നുവിടേണ്ടത്. ഷട്ടര്‍ അഞ്ച് ഇഞ്ച് മാത്രം പൊക്കിഇത്രയും ജലം തുറന്നുവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്.