മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക്. 47-ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേള ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്. 27നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,അഞ്ജലി അമീര്‍, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. യുവാന്‍ ശങ്കര്‍രാജയാണ് സംഗീതം.