പേരാവൂരില്‍ ശ്രീനാരായണ ഗുരുമന്ദിരത്തില്‍ ‘ചുവരെഴുത്ത്’

mandiram peravoor
പേരാവൂരിനുസമീപം കോളയാട് മേനച്ചോടിയിലെ 2068-ാം നമ്പര്‍ ശാഖാമന്ദിരത്തിന്റെ ചുമരുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നവും പേരുമെഴുതി വികൃതമാക്കി.സി.പി.എം., എല്‍.ഡി.എഫ്. എന്നും നിലത്ത് അരിവാള്‍ ചുറ്റിക നക്ഷത്രത്തോടൊപ്പം ഡി.വൈ.എഫ്.ഐ. എന്നുമാണ് എഴുതിയത്. ബുധനാഴ്ച രാത്രിയിലാവാം സംഭവമെന്ന് കരുതുന്നു.

സമീപത്തെ റോഡില്‍ ഗുരുമന്ദിരത്തിന്റെ മുന്‍വശമൊഴിവാക്കി ഇരുഭാഗങ്ങളിലും സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും പേരും എഴുതിവെച്ചിട്ടുണ്ട്.ഗുരുമന്ദിരം രാത്രിയുടെ മറവില്‍ വികൃതമാക്കിയ നടപടി അപലപനീയമാണെന്നും ഗുരുമന്ദിരം വികൃതമാക്കി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.