പെട്രോള്‍, ഡീസല്‍ രണ്ട് രൂപ കുറഞ്ഞു

PETROL
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ വീതം കുറച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണം. ജൂണ്‍ 30ന് പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ വില ലിറ്ററിന് 71 പൈസയും കുറച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പുനര്‍നിര്‍ണയിക്കുന്നത്.