പെട്രോള്‍- ഡീസല്‍ വില കുറച്ചു

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇന്ധന വില കുറച്ചു.  പെട്രോള്‍ ലിറ്റിന് ഒരു രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്റിന് 61.51 രൂപയും ഡീസലിന് 52.28 രൂപയും ആയി.

രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില കുറയുന്നത്. ജൂലൈയില്‍ രണ്ടു തവണ പെട്രോള്‍- ഡീസല്‍ വില കുറച്ചിരുന്നു.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}