ഇന്ധനവില കുറയ്ക്കാൻ ഉടൻ കർമ്മപദ്ധതി ; അമിത് ഷാ

ഇന്ധനവില കുറയ്ക്കാൻ ഉടൻ കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ,ഡീസൽ വിലവർദ്ധനവിനെ കുറിച്ചുള്ള ജനങ്ങളുടെ ഉത്കണ്ഠ ഞങ്ങൾക്ക് മനസ്സിലാകും.ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എത്രയും വേഗത്തിൽ കർമ്മപദ്ധതി തയ്യാറാക്കും.പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഞങ്ങള്‍ പ്രത്യേക താല്പര്യമെടുക്കുന്ന വിഷയങ്ങളാണ്.

അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വില വ്യതിയാനത്തിന്റെ പ്രതിഫലനമാണ് ആഭ്യന്തര കമ്പോളത്തിൽ പെട്രോളിയം ഉദ്പന്നങ്ങളുടെ വില വർദ്ധിക്കാൻ കാരണമാകുന്നത്.സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്ധനവില കുറയ്‌ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.