തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ നേരിയ കുറവ് !

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി.

ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില.

Show More

Related Articles

Close
Close