രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതായി ഫഹദ് ഫാസില്‍

മല്‍ നീരദ് ചിത്രം വരത്തന്റെ വിജയാഘോഷത്തിലാണ് നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍. വരത്തനു പുറമെ തമിഴ് ചിത്രങ്ങളിലും ഫഹദ് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിലും കാര്‍ത്തിക് സുബ്ബരാജിന്റെ പേട്ടയിലും ഫഹദിന് അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ചെക്ക ചിവന്ത വാനത്തിലെ അവസരം ഫഹദ് നിരസിച്ചിരുന്നു.  പേട്ടയില്‍ അഭിനയിക്കാനുള്ള അവസരവും ഫഹദ്  നിരസിച്ചിരുന്നു  ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് ഫഹദ് അവസരം നിരസിച്ചത്.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം തീയറ്ററിലെത്തുന്ന രജനിയുടെ രണ്ടാമത്തെ ചിത്രമാണു പേട്ട. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ശശികുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനുും മേഘ ആകാശുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.

ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Show More

Related Articles

Close
Close