ജയിൽശിക്ഷയിൽ ഇളവ് നല്കാൻ സംസ്‌ഥാനങ്ങൾക്കുള്ള വിലക്കു നീക്കി : സുപ്രീം കോടതി

11214261_855674251178471_2071800590336612914_n
പതിനാലു വർഷത്തിലധികം തടവിൽ കഴിഞ്ഞവരെ ശിക്ഷയിൽ പരിഗണന നല്കി വിട്ടയയ്ക്കാൻ സംസ്‌ഥാനങ്ങൾക്കുള്ള അധികാരം പ്രയോഗം സ്‌റ്റേ സുപ്രീംകോടതി നീക്കി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ ശിക്ഷയിൽ നിന്നും മോചിതരക്കാനുള്ള തമിഴ്‌നാടു സർക്കാരിന്റെ നീക്കതിനെതിരെയാണ കേന്ദ്ര സർക്കാർ നൽകിയ റിട്ട് ഹർജി പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു തീരുമാനം.
ഇടകാലങ്ങളിൽ എടുത്ത ഉത്തരവുകൾ രാജീവ് ഗാന്ധി കേസിലെ പ്രതികൾക്കു ബാധകമല്ലെന്നു ചീഫ് ജസ്‌റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. സ്‌ത്രീപീഡനം, കൊലപാതകം, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിച്ചവ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം മാത്രം ശിക്ഷ ലഭിച്ചവ, ജീവിതാന്ത്യംവരെ തടവിനു ശിക്ഷിക്കപ്പെട്ടവ, 20–25 വർഷത്തിനുശേഷമേ ഇളവുനൽകാവൂ എന്നു കോടതി നിർദേശിച്ചിട്ടുള്ളവ – ഇത്തരം കേസുകൾക്കും നിർദേശം ബാധകമല്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാടു സർക്കാരിന്റെ തീരുമാനം കഴിഞ്ഞ ഫെബ്രുവരി 20നു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. പതിനാലു വര്ഷം ശിക്ഷയിൽ കഴിഞ്ഞവർക്കു ശിക്ഷ ഇളവുചെയ്യാൻ ക്രിമിനൽ നടപടി ചട്ടത്തിലെ 432, 433 വകുപ്പുകൾ പ്രകാരമുള്ള അധികാരം സംസ്‌ഥാനങ്ങൾ പ്രയോഗിക്കുന്നത് കഴിഞ്ഞ ജൂലൈ ഒൻപതിനു സ്‌റ്റേ ചെയ്‌തു. ഇന്നലെ പരിഷ്‌കരിച്ചത് ഈ ഉത്തരവാണ്. സ്‌റ്റേ നിലനിൽക്കുനതിനാൽ കേരളമുൾപ്പെടെ പല സംസ്‌ഥാനങ്ങളിലും ശിക്ഷയിളവിന് അർഹതയുള്ളവർക്ക് അനുകൂലമായ തീരുമാനം തടസ്സപ്പെട്ടെന്ന് അഭിഭാഷകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.രാജീവ് ഗാന്ധി കേസിലെ പ്രതികളിൽ ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ ദയാഹർജി തീർപ്പാക്കുന്നതിലെ കാലതാമസം കണകാക്കി വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കാൻ സുപ്രീം കോടതി കഴിഞ്ഞവർഷം ഫെബ്രുവരി 18നു തീരുമാനിച്ചു. ഏവര്കൊപ്പം ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, നളിനി എന്നിവരെയും ജയിൽ മോചിതരാക്കാൻ സംസ്‌ഥാന സർക്കാർ പിറ്റേദിവസം തീരുമാനിച്ചു. ഇതേക്കുറിച്ചു ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്തു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. അതെ തുടർന്ന് സംസ്‌ഥാന സർക്കാരിന്റെ നടപടി സ്‌റ്റേ ചെയ്‌തത്.