ഇന്‍ഡിഗോ പൈലറ്റ് രക്ഷിച്ചത് 180പേരുടെ ജീവന്‍

180 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പൈലറ്റുമാര്‍ മറ്റൊരു വാഹനം റണ്‍വേയില്‍ ഉള്ളത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിട്ടാണ് വന്‍അപകടം ഒഴിവാക്കിയത്. ഗോവയിലേക്ക് ചാര്‍ട്ട് ചെയ്ത ഇന്‍ഡിഗോ വിമാനം 6ഇ 743 എയര്‍ബസാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Show More

Related Articles

Close
Close