സ്ത്രീകള്‍ ഇന്നുതന്നെ ശബരിമലക്ക് പോയത് മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാന്‍, സര്‍ക്കാരിന് പാരവെക്കുന്നതെന്തിനെന്ന് പി കെ ശ്രീമതി

സ്ത്രീകള്‍ എന്തിനാണ് ഇന്ന് തന്നെ ശബരിമലയിലേ്ക്ക് പോകാന്‍ തിരഞ്ഞെടുത്തത്, ഇത് സര്‍ക്കാരിനെ കരിവാരി തേക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണെന്നും സി.പി.ഐ.എം പാര്‍ലമെന്റ് അംഗം പി കെ ശ്രീമതി.

‘സര്‍ക്കാരിന് പാര വെക്കാന്‍ ഇന്നുതന്നെ സ്ത്രീകള്‍ അമ്പലത്തില്‍ പോകാന്‍ തിരഞ്ഞെടുക്കുമായിരുന്നില്ല. നട തുറക്കുന്ന ഇന്ന് തന്നെ ശബരിമല കേറാന്‍ വന്നത് അത്‌കൊണ്ടാണെന്നും’ പി കെ ശ്രീമതി പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശ്രീമതി വ്യക്തമാക്കിയിട്ടുണ്ട്.

‘ഭക്തിയുടെയോ വിശ്വാസത്തിന്റെയോ ആവശ്യമായിരുന്നെങ്കില്‍ അല്‍പം കൂടി കാത്തിരുന്നിട്ടേ സ്ത്രീകള്‍ പോകുമായിരുന്നുള്ളൂ. ഇപ്പോള്‍ തന്നെ പോകുന്നത് മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാനാണ്’ പി കെ ശ്രീമതി പറഞ്ഞു.

ഇന്ന് ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ നടന്ന പ്രക്ഷോഭത്തെയും ആക്രമണത്തെയും വിമര്‍ശിച്ചുകൊണ്ട് സര്‍ക്കാരും സി.പി.ഐ.എമ്മും രംഗത്ത് വന്നതിനു പിന്നാലെയാണ് പി കെ ശ്രീമതിയുടെ പ്രസ്താവന വരുന്നത്.

Show More

Related Articles

Close
Close