പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു

ജയലളിതയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ വിടവാണ് ജയലളിതയുടെ മരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

ഉച്ചയ്ക്ക് ഒന്നരയോടെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി വൈകുന്നേരം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷമേ മടങ്ങുകയുള്ളൂ.

കേന്ദ്രസര്‍ക്കാരിന്റെ അനുശോചനം  അറിയിച്ച ശേഷം എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കാണുകയും ജനങ്ങള്‍ക്കു നേരെ കൈകൂപ്പുകയും ചെയ്തു.

കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരാഞ്ജലി രേഖപ്പെടുത്തി പിരിഞ്ഞു.