രാജ്യം ലജ്ജിക്കുന്നു : കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പു തരുന്നു പ്രധാനമന്ത്രി

ഉന്നാവോ – കത്വ വിഷയങ്ങളിൽ നിലപാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചർച്ച നടക്കുന്ന വിഷയങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് . ഒരു രാജ്യമെന്ന നിലയിൽ ഒരു സമൂഹമെന്ന നിലയിൽ ലജ്ജാകരമാണിത് . സംഭവത്തിൽ തെറ്റുകാരായ ഒരാളും രക്ഷപ്പെടില്ലെന്ന് താൻ ഉറപ്പു നൽകുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂഡൽഹിയിൽ അംബേദ്കർ സ്മാരകം രാജ്യത്തിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.