Trending

കോടതി വിധിയെ അപമാനിച്ച് ട്വീറ്റ് ചെയ്തു; പ്രിയങ്ക വാദ്രക്കെതിരെ ക്രിമിനല്‍ കേസ്

പെഹ്‌ലുഖാന്‍ വധക്കേസില്‍ ശിഷ വിധിച്ച കോടതി വിധിയെ അപമാനിക്കുന്ന വിധത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയ പ്രിയങ്ക വാദ്രക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിക്കെതിരെ  ബിഹാര്‍ സ്വദേശിയായ സുധിര്‍ ഓജയെന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്.

‘വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നതിനാലാണ് കോടതി ആറു പ്രതികളെയും വെറുതെവിട്ടത്’. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷമുണ്ടാക്കുന്നതും കോടതിയലക്ഷ്യമാണന്നുമാണ് പരാതിക്കാരന്‍ വ്യക്തമാക്കിയത്.

‘കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല’. എന്നായിരുന്നു പ്രിയങ്ക വാദ്രയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തത്.

പെഹ്‌ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. മര്‍ദിച്ചുകൊന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയയ്ക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.  മറ്റ് ആറു പേര്‍ക്കൊപ്പം ചേര്‍ന്ന് ജയ്പ്പൂരില്‍ നിന്ന് ഹരിയാനയിലേക്ക് പശുവിനെ കടത്തിയെന്നാരോപിച്ച് 55 വയസുള്ള പെഹ്‌ലൂ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നായിരുന്നു കേസ്. 2017ലായിരുന്നു സംഭവം.

ഖാനെ ഗോരക്ഷകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊന്നെന്നായിരുന്നു ആരോപണം. ഖാന്‍ ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നാണ് ഡോക്ടമാരുടെ റിപ്പോര്‍ട്ട്. എന്നാല്‍, മര്‍ദനത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട്. ഈ വൈരുദ്ധ്യവും  പ്രതികളെ വിട്ടയയ്ക്കാന്‍ കാരണമായി.

Show More

Related Articles

Close
Close