കഞ്ചാവ് വിത്ത് നട്ട് കൃഷി; കൊല്ലം സ്വദേശി പിടിയില്‍

കഞ്ചാവ് വിത്ത് നട്ട് വീട്ടുവളപ്പില്‍ കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം പരവൂര്‍ സ്വദേശി പ്രിന്‍സിനെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രിന്‍സ് പൊതിയില്‍ നിന്ന് കിട്ടുന്ന വിത്ത് പറമ്പില്‍ പാകി കൃഷി നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്ന് തവണ ഇതില്‍ നിന്ന് ഇയാള്‍ ഇലകള്‍ പറച്ച് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.

നിരവധി കഞ്ചാവ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രിന്‍സിനെ അറസ്റ്റ് ചെയ്തത്.

നാല് ചെറിയ ചെടികളും അമ്പതിലധികം വലിയ ചെടികളുമായിരുന്നു ഇയാളുടെ പറമ്പില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Show More

Related Articles

Close
Close