പരീക്ഷക്കെത്തിയ യുവതിയുടെ കുഞ്ഞിനെ ലാളിക്കുന്ന പൊലീസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അമ്മ പരീക്ഷ എഴുതുമ്പോള്‍ കുഞ്ഞിനെ നോക്കിയത് തെലുങ്കാന പൊലീസ്. പരീക്ഷ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ കൊണ്ടു വരേണ്ടി വന്ന അമ്മക്ക് ആശ്വാസമായി തെലങ്കാന പോലിസ്. കുഞ്ഞിന്റെ കരച്ചില്‍ മാറ്റുന്ന പൊലീസ്‌കാരന്റെ ദൃശ്യം വൈറല്‍ ആവുകയാണ്.

തെലങ്കാന മൂസപ്പേട്ട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാന്‍ ആണ് ഇപ്പോള്‍ താരം. പൊലീസ് കോണ്‍സ്റ്റബ്ള്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷക്ക് എത്തിയ യുവതിയുടെ കുട്ടിയെയാണ് മുജീബ് ഉര്‍ റഹ്മാന്‍ ശ്രുശ്രൂഷിച്ചത്.

വളരെ ദരിദ്രമായ കുടുംബത്തിലെ അംഗമാണ് ആ യുവതി. ബിരുദാനന്തര ബിരുദധാരി ആണെങ്കിലും നല്ലൊരു ജോലി കിട്ടിയിട്ടില്ല. ഈ ജോലി അവള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.അവര്‍ കുട്ടിയെ നോക്കാന്‍ ഏല്പിച്ചത് 14 വയസ്സുള്ള ഒരു കുട്ടിയെയാണ് . അത് കണ്ടപ്പോള്‍ ഞാന്‍ കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്ന് മുജീബ് ഉര്‍ റഹ്മാന്‍ പറഞ്ഞു.

Show More

Related Articles

Close
Close