മാർപാപ്പയ്ക്ക് തലച്ചോറിൽ അർബുദമെന്ന് മധ്യ ഇറ്റാലിയൻ പത്രം; വത്തിക്കാൻ നിഷേധിച്ചു

POPE
ഫ്രാൻസിസ് മാർപാപ്പയ്ക്ക് തലച്ചോറിൽ അർബുദരോഗമുള്ളതായി മധ്യ ഇറ്റലിയിലെ ഒരു പത്രം നൽകിയ വാർത്ത വത്തിക്കാൻ നിഷേധിച്ചു. തികച്ചും നിരുത്തരവാദപരമായ ഈ വാർത്ത അവഗണിക്കുന്നതായും വത്തിക്കാന്റെ മുഖ്യ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാർഡി പറഞ്ഞു.

http://www.quotidiano.net/papa-tumore-1.1409653

എതാനും മാസം മുമ്പ് ജപ്പാനിൽ നിന്നുള്ള വിദഗ്ധഡോക്ടർമാരുടെ സംഘം ടസ്കനിയിലെ സാൻ റൊസ്സോറോ ക്ലിനിക്കിൽ നിന്ന് വത്തിക്കാനിലെത്തി മാർപാപ്പയെ പരിശോധിച്ചെന്നും തലച്ചോറിൽ അർബുദബാധ കണ്ടെത്തിയെന്നും ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ചു സുഖപ്പെടുത്താവുന്നതാണിതെന്നുമാണ് വാർത്തയിൽ ഉണ്ടായിരുന്നത്.

മധ്യ ഇറ്റലിയിൽ നിന്നുള്ള പത്രമാണ് ‘മാർപാപ്പ രോഗബാധിതനാണ്’ എന്ന തലക്കെട്ടുമായി ഒന്നാം പേജിൽ വാർത്ത നൽകിയത്. ഫ്രാൻസിസ് മാർപാപ്പ പതിവുപോലെ ഇന്നലെയും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികൾക്ക് പൊതുദർശനം നൽകി. കുടുംബത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിൽ എല്ലാ ദിവസവും പങ്കെടുക്കുന്നുമുണ്ട്.