FootballSports

റൊണാള്‍ഡോയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ ടീം പ്രഖ്യാപിച്ചു; അമ്പരന്ന് ആരാധകര്‍

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ യുവേഫ നാഷന്‍സ് ലീഗിനുള്ള പൊര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. 33 കാരനായ യുവന്റസ് താരത്തിന് വിശ്രമം നല്‍കാനാണ് ടീമിലുള്‍പ്പെടുത്താത്തതെന്ന പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചെങ്കിലും താരത്തിന്റെ നേരെ ഉയര്‍ന്നിരിക്കുന്ന പീഡന വിവാദമാണെന്നാണ് യഥാര്‍ത്ഥ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് അമേരിക്കന്‍ യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. തന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തി നേടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.

പരാതിക്കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗ ജര്‍മ്മനിയിലെ പ്രമുഖ മാധ്യമമായ ഡെര്‍ സ്പീഗലിനു നേരിട്ടു നല്‍കിയ അഭിമുഖത്തിലാണ് താരത്തിനെതിരെ രംഗത്തു വന്നത്. ആദ്യമായാണ് പരാതിക്കാരി ഈ വിഷയത്തില്‍ പരസ്യമായ പ്രതികരണം നടത്തിയത്. 2009ല്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് മയോര്‍ഗ ആരോപണമുന്നയിച്ചത്. ഇതു പുറത്തു പറയാതിരിക്കാന്‍ മൂന്നര ലക്ഷം യൂറോയോളം താരം തനിക്കു നല്‍കിയെന്നും പറയുന്നു.

Tags
Show More

Related Articles

Close
Close