എ എന്‍ ഷംസീറിന് ചൂടന്‍ മറുപടിയുമായി പ്രകാശ്‌ ബാബു

RSS കാരന് നേരെ എറിഞ്ഞാൽ മാത്രം പൊട്ടുന്ന ബോംബും വെട്ടിയാൽ മുറിവേൽക്കുന്ന വാളും കേരളത്തിൽ എവിടെയും നിർമ്മിച്ചിട്ടില്ല എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: പ്രകാശ്‌ ബാബു.

കഴിഞ്ഞ ദിവസം വടകരയിൽ നടന്ന പൊതുയോഗത്തില്‍ നടന്ന എ എന്‍ ഷംസീറിന്റെ  പ്രസംഗത്തിനു മറുപടിയുമായിട്ടാണ് ഇപ്പോള്‍ യുവമോര്‍ച്ച മുമ്പോട്ട്‌ വന്നിരിക്കുന്നത്.

03

അടിച്ചാൽ തിരിച്ചടിക്കുമെന്നും അതിന് ഒരു മടിയുമില്ലെന്ന രീതിയില്‍ ഷംസീർ പറഞ്ഞിരുന്നു. ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾക്കെതിരെ ഒരു ജന പ്രതിനിധിയാണെന്ന് മറന്നു കൊണ്ടാണ് ഷംസീര്‍ പ്രസംഗിച്ചത് എന്നും കണ്ണൂരില്‍ അടി തുടങ്ങിയത് വാടിക്കല്‍ രാമകൃഷ്ണനെ കൊലചെയ്തുകൊണ്ട് ഇടതുപക്ഷമാണെന്നും മടിക്കുത്തില്‍ ബോംബും വച്ചുകൊണ്ട് സമാധാനം പ്രസംഗിക്കുന്ന സി പി എം നേതാക്കളും , ഭരണാധികാരികളും  സമാധാനം നിലനിര്‍ത്താന്‍ സത്യസന്ധമായി ഇടപെടണമെന്നും അഡ്വ: പ്രകാശ്‌ ബാബു പറഞ്ഞു.