ഫ്രഞ്ച് ഓപ്പൺ ബാ‍ഡ്മിന്റൺ: ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രണോയ്

prannoy
ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാ‍ഡ്മിന്റണ്‍ ആദ്യ റൗണ്ടിൽ നിലവിലെ ഒളിംപിക് ചാംപ്യൻ ചൈനയുടെ ലിൻ ഡാനെതിരെ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിക്ക് അട്ടിമറി ജയം. മൂന്നാം സീഡായ ലിൻ ഡാനെതിരെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു സീഡ് ചെയ്യപ്പെടാത്ത താരമായ പ്രണോയിയുടെ വിജയം. ആദ്യ സെറ്റു നഷ്ടമായ ശേഷം തിരിച്ചടിച്ച പ്രണോയി ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് ലിൻ ഡാനെതിരെ വിജയം കണ്ടത്.