പ്രധാനമന്ത്രി കേരളത്തിലേക്ക്:കൊല്ലത്തും ,പത്തനംതിട്ടയിലും പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കേരളത്തിലെത്തും.
കേരളത്തിൽ നിർമിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് വിവരം. പുതിയതായി നിർമിക്കുന്ന വിദ്യാലയങ്ങളുടെ തറക്കല്ലിടലിനും പൂർത്തിയായവയുടെ      ഉദ്ഘാടനത്തിനുമായിട്ടാണ് പ്രധാനമന്ത്രി എത്തുന്നത്.

പത്തനംതിട്ട ചെന്നീര്‍ക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാനമന്ത്രി സംബന്ധിക്കുക.

കാസര്‍ഗോഡ്, നീലേശ്വരം, കോട്ടയം, കടുത്തുരുത്തി, പയ്യന്നൂര്‍, പെരിങ്ങോം സിആര്‍പിഎഫ്, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ കേന്ദ്രീയ വിദ്യാലയം റീജിയണല്‍ അധികൃതര്‍ക്കും ലഭിച്ചു. പ്രധാനമന്ത്രി കേരളത്തിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.