എണ്ണക്കമ്പനികളോട്‌ ഇന്ധനത്തിന് ന്യായമായ വില ഈടാക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ഇന്ധനത്തിന് ന്യായമായ വില ഈടാക്കാന്‍ എണ്ണക്കമ്പനി മേധാവികളോടാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണക്കമ്പനി മേധാവികളുമായി ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇപ്രകാരം ആവശ്യപ്പെട്ടത്. ആഗോള വില നിലവാരം പരിശോധിച്ചാല്‍ ക്രൂഡ് ഓയിലിന്റെ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഇത് ആഗോള വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇത് പണപ്പെരുപ്പം സൃഷ്ടിച്ചതോടൊപ്പം ദേശീയ ബജറ്റിനെയും ഇത് സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close