പ്രിഥ്വിയെ പിന്തുടരാന്‍ നിങ്ങള്‍ക്കാകുമോ? ഡോക്ടര്‍ ബിജുവിന്‍റെ ചോദ്യം സൃഷ്ടിക്കുന്ന ചിന്താതലങ്ങള്‍ .

“പ്രിയപ്പെട്ട രാജൂ, നിങ്ങളുടെ ധാര്‍മ്മികതയെയും മാനുഷികതയെയും അഭിനന്ദിക്കുന്നു. ഒരു യഥാര്‍ഥ മനുഷ്യന്‍ എന്ന നിലയിലും സാമൂഹികമായ ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയിലും നിങ്ങള്‍ ഏത് നടനും മാതൃകയാണ്. നിങ്ങള്‍ പറഞ്ഞത് മലയാളത്തിലെ മറ്റ് മുന്‍നിര നടന്മാരും കേട്ടുകാണുമെന്നാണ് എന്റെ പ്രതീക്ഷ. സംസ്‌കാരത്തോടും സിനിമ എന്ന മാധ്യമത്തോടുമുള്ള നിലപാട് അവരും തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. ആണത്തം പേറിനടക്കുന്ന, സ്ത്രീവിരുദ്ധതയും വംശീയവിരോധവുമുള്ള സിനിമകളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. അവര്‍ക്കും ഒരു തിരിച്ചറിവിനുള്ള സമയമാണ് ഇത്. സിനിമയുമായി ബന്ധപ്പെട്ട സംസ്‌കാരം, കലാമൂല്യം, ധാര്‍മ്മികത എന്നിവയെല്ലാം സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതിന് നന്ദി. ” ഡോ: ബിജു

dr

ഇനി സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന പൃഥ്വിരാജിന്റെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍ മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളും തയ്യാറാകുമോ എന്ന ചോദ്യം നടീനടന്മാര്‍ ,സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നത് ഏതു തരത്തില്‍ ആവണമെന്ന സംശയം ഉയര്‍ത്തുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ഈ സമൂഹത്തിനു ഗുണകരമാം വിധം, എന്തെങ്കിലും നല്‍കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടെണ്ടത് ആണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. പഴയകാല മലയാള ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച നല്ല ദിനങ്ങള്‍ തുടര്‍ന്നും നല്‍കേണ്ടത് ഒരു സിനിമക്ക് കോപ്പുകൂട്ടുന്നവരുടെ ബാധ്യതയല്ലേ..പിന്നീട് മാത്രമേ പ്രേക്ഷകന്‍റെ ചുമലിലേക്ക് ,നല്ലതും ചീത്തയും തിരഞ്ഞെടുത്തത് അവരാണ് എന്ന ഭാരം ചാര്‍ത്തികൊടുക്കേണ്ടതുള്ളൂ.