ഇന്ധന വില വര്‍ധിക്കുന്നു; സര്‍വ്വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി സ്വകാര്യബസുകള്‍

കോഴിക്കോട് ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായി റിപ്പോര്‍ട്ട് . കോഴിക്കോട് ജില്ലയില്‍ മാത്രമായി ഇരുന്നൂറോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്തുകയാണ്. താല്‍ക്കാലികമായി പെര്‍മിറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്.

ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരുമെന്നും തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക എല്ലാം ചേര്‍ത്ത് 9,500 രൂപ ചെലവുവരുമെന്നും ഇന്‍ഷുറന്‍സിനു മാത്രമായി ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണമെന്നും നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണമെന്നും എന്നാല്‍ ഇതിനുള്ള വരുമാനം ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി.

തുടര്‍ന്നാണ് പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close