നിക് ജോനസ് നവംബറില്‍ പ്രീയങ്ക ചോപ്രയുടെ കഴുത്തില്‍ മിന്നുകെട്ടും

ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും നിക് ജോനസുമായുള്ള വിവാഹം നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ നടക്കും. വിവാഹം രാജകീയ രീതിയിലായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്ത് പതിനെട്ടിന് ഇവരുടെ എന്‍ഗെയ്ജ്‌മെന്റ് നടന്നിരുന്നു. അതികം വൈകാതെ തന്നെ ആരാധകരെ അത്ഭുത പെടുത്തികൊണ്ട് കല്ല്യാണ തീയ്യതിയും നിശ്ചയിച്ചിരിക്കുന്നു. ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചാകും വിവാഹം നടക്കുക.

പ്രിയങ്കയുടെയും നിക്കിന്റെയും ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ വച്ച് ബ്രൈഡല്‍ ഷവര്‍ നടക്കും. ജോധ്പൂരിലെ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന 200 പേര്‍ മാത്രമാണ് പങ്കെടുക്കുക.

 

Show More

Related Articles

Close
Close