‘ പോണ്‍ സിനിമകളില്‍ അഭിനയിച്ച സണ്ണി ലിയോണി വിരമാദേവിയായാല്‍ സംസ്‌ക്കാരം തകരും’; താരത്തിന്റെ കോലം കത്തിച്ചും ചെരിപ്പിനടിച്ചും കന്നഡ ഹിന്ദുത്വ സംഘടന

നടി സണ്ണി ലിയോണിയുടെ പുതിയ ചിത്രമായ വീരമാദേവിക്കെതിരെ പ്രതിഷേധവുമായി കന്നഡ ഹിന്ദുത്വ സംഘടന. ചിത്രത്തില്‍ നിന്ന് താരം പിന്‍മാറണമെന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവ സേനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ച സണ്ണി വീരമാദേവിയായി അഭിനയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌ക്കാരത്തിന് കോട്ടം വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ താരത്തിന്റെ കോലം കത്തിച്ചുകൊണ്ട് സംഘടന പ്രതിഷേധ പ്രകടനം നടത്തി. താരത്തിന്റെ ചിത്രത്തില്‍ ചെരുപ്പ് അഴിച്ച് തല്ലുകയും ചെയ്തു. ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണി മാറിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാവുമെന്നും സിനിമയുടെ റിലീസ് തടയുമെന്നും സംഘടനയുടെ പ്രസിഡന്റ് ഹരീഷ് പറഞ്ഞു.

സണ്ണിയെ ബെംഗളൂരുവില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്നും സംഘടന പറയുന്നു. നേരത്തെയും സണ്ണി ലിയോണിക്കെതിരെ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരുന്നു.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന വീരമാദേവി എന്ന ചരിത്ര സിനിമയില്‍ പോരാളിയായ രാജകുമാരിയുടെ വേഷമാണ് സണ്ണി ലിയോണി അവതരിപ്പിക്കുന്നത്.

Show More

Related Articles

Close
Close