പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റി : പി എസ് ശ്രീധരന്‍പിളള!

തിരുവനന്തപുരം : ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ മറുപടി. മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനമാണ്. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

യുവതി പ്രവേശിച്ചാല്‍ ഉടന്‍ ക്ഷേത്രം അടച്ചിടുമെന്ന് പറഞ്ഞ തന്ത്രി കണ്ഠരര് രാജീവരരെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ശരിയായില്ല. ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്നും ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Show More

Related Articles

Close
Close