വിജയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്;പുലി’യിറങ്ങാന്‍ വൈകും

puli1
വിജയുടെ ഏറെ കാത്തിരുന്ന ചിത്രം പുലിയുടെ റിലീസ് വൈകുന്നു. പ്രദര്‍ശനത്തിനുള്ള യുഎഫ്ഒ ലൈസന്‍സ് കിട്ടാത്തതിനാലാണ് റിലീസ് വൈകുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പുലി.ഇന്ന് രാവിലെയായിട്ടും പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് ലൈസന്‍സ് ലഭിക്കാതിരുന്നതാണ് റിലീസ് വൈകാന്‍ കാരണം. റിലീസ് 12 മണിക്കേ ഉണ്ടാകൂ എന്നാണ് സൂചന. ഇന്നലെ വിജയ്, നയന്‍താര എന്നിവരുടെ വീടുകളില്‍ നടന്ന റെയ്ഡിന് റിലീസിംഗ് വൈകുന്നതുമായി ബന്ധമുണ്ടെന്നാണ് സൂചന.വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.