അന്തര്‍ സംസ്ഥാന ക്ഷേത്ര കവര്‍ച്ചാ സംഘം അറസ്റ്റില്‍

police-arrest-80-suspects-in-peshawar-1419637721-6345മൂന്നംഗ അന്തര്‍ സംസ്ഥാന ക്ഷേത്ര കവര്‍ച്ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ദൊഡ്ഢബല്ലപൂരിലെ നരസിംഹ രാജു (37), തുംകൂര്‍ സ്വദേശികളായ മുഹമ്മദ് ഷബീര്‍ (20), ഫിറോസ് പാഷ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഘത്തില്‍ നിന്നും 28 ലക്ഷത്തിന്റെ മോഷണ മുതല്‍ പോലീസ് കണ്ടെടുത്തു. ക്ഷേത്രങ്ങളെ കുറിച്ച്‌ ടിവിയില്‍ വരുന്ന പരിപാടികള്‍ കണ്ട് ചുറ്റുപാട് മനസിലാക്കിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായി. 553 ഗ്രാം സ്വര്‍ണം, 20 കിലോ വെള്ളി, രണ്ട് ബൈക്കുകള്‍, ഒരു ടാറ്റാ സുമോ, എഴ് മൊബൈല്‍ ഫോണുകള്‍ 20,650 രൂപ എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. സംഘത്തില്‍ പെട്ട ചാന്ദ് പാഷ, റഹ് മാന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് വലവിരിച്ചു.