ത്രിശൂലവുമായി വിമാനത്തില്‍

ത്രിശൂലവുമായി വിമാനത്തില്‍ യാത്ര ചെയ്‌തതിന്‌ ആള്‍ദൈവം രാധേ മായ്‌ക്കെതിരെ കേസ്‌. ഔറംഗാബാദില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനത്തില്‍ 2015 ഓഗസ്‌റ്റ് മാസത്തിലായിരുന്നു വിവാദ യാത്ര. ഇതിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ ആസാദ്‌ പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്‌ അനുസരിച്ച്‌ എയര്‍പോര്‍ട്ട്‌ പോലീസാണ്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് കേസെടുത്തത്‌. ആയുധ നിയമ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്‌ഥര്‍, ഇവര്‍ സഞ്ചരിച്ച ജെറ്റ്‌ എയര്‍വേയ്‌സിലെ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.