Trending

റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം അവസാനിച്ചു, വിധി തിരഞ്ഞെടുപ്പിന് ശേഷം

റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തിരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധി വരാനിടയുള്ളൂ.

വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. റാഫേൽ ഇടപാടിൽ കേന്ദ്രത്തിന്  ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം  മാധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹര്‍ജിയിലെ വാദം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.

പ്രശാന്ത് ഭൂഷണ്‍, വികാസ് സിങ്, അരുണ്‍ ഷൂരി ഉള്‍പ്പെടെയുള്ളവരാണ്  ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച്.

Show More

Related Articles

Close
Close