രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍. രഹ്‌ന ഫാത്തിമയേയും കുടുംബത്തേയും സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിന് പോയതാണ് രഹ്‌നയെ സമുദായത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സമൂഹത്തിന്റെ മത വികാരത്തെ വൃണപ്പെടുത്തിയ മുസ്‌ലിം നാമധാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Close
Close