രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേക്ക് മാറ്റി

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ ജയിലില്‍ നിരാഹാര സമരത്തിലായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നത്.

കൊട്ടാരക്കര സബ് ജയിലിലായിരുന്നു രാഹുല്‍ ഈശ്വറിനെ താമസിപ്പിച്ചിരുന്നത്. 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്. രാഹുല്‍ ഈശ്വറിനു പുറമേ അക്രമത്തില്‍ പങ്കാളിയായ 38 പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Show More

Related Articles

Close
Close