പാര്‍ലമെന്‍റില്‍ രാഹുലിന്‍റെ അപക്വമായ ശരീരഭാഷ: ചര്‍ച്ച ചെയ്ത് രാജ്യം

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ എം പി യും ,കോണ്‍ഗ്രസ്‌ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും , പ്രകടനവും അപക്വവുമായ രീതിയില്‍ ആയിരുന്നു എന്ന് പരിഹസിച്ചു അകാലിദള്‍ അടക്കമുള്ള രാഷ്ട്രീയ കക്ഷികളും , ദേശീയ മാദ്ധ്യമങ്ങളും രംഗത്ത്. രാഹുലിന്റെ പ്രസംഗത്തിനിടയില്‍ സഭ നിര്‍ത്തിവക്കുക പോലും ചെയ്തിരുന്നു.

നിങ്ങളുടെ ഉള്ളിൽ എന്നെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങൾക്കെന്നെ ‘പപ്പു’ എന്നും മറ്റും ചീത്ത പറഞ്ഞ് വിളിക്കാം. എന്നാൽ എന്റെയുള്ളിൽ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. രാഹുല്‍ പറഞ്ഞു. എന്നാല്‍ റാഫേല്‍ ഇടപാടില്‍ ,കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാവുന്നില്ല എന്നാ രാഹുലിന്‍റെ ആരോപണം , പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍  രേഖകള്‍ സഹിതം സഭയെ  ധരിപ്പിച്ചുകൊണ്ട് എതിര്‍ത്തു. റാഫേല്‍ ഇടപാടില്‍ , കോണ്‍ഗ്രസ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കാത്തത് , ബി ജെ പി യുടെയോ , കേന്ദ്ര സര്‍ക്കാരിന്റെയോ കുഴപ്പമല്ല. അതിനുകാരണം 2008 ല്‍ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി ഉണ്ടാക്കിയ കരാര്‍ ഉയര്‍ത്തിക്കാട്ടി ,നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതോടെ എന്‍ ഡി എ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയ ഒരു ആരോപണം കൂടി തകര്‍ന്നു.

പ്രസംഗ ശേഷം നേരെ പ്രധാനമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത രാഹുലിന്‍റെ രീതി , അംഗങ്ങളില്‍ ആശ്ചര്യം ഉളവാക്കി. കെട്ടിപ്പിടിച്ചു ,തിരിഞ്ഞു നടന്ന രാഹുലിനെ തിരികെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ,പുറത്തു തട്ടി രാഹുലിനോട് സംസാരിച്ചു. തീര്‍ത്തും വ്യത്യസ്തത ഉളവാക്കിയ ഈ  രണ്ടു നേതാക്കളുടെ  ശരീര ഭാഷയാണ് ഇതിനെ തുടര്‍ന്ന്  ചര്‍ച്ചയായത്.

Bhookamp Aane Wala Hai’ (An earthquake is coming) എന്ന ഹാഷ്ടാഗ് ട്വിറ്റെറില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്.