ജയിലില്‍ പോകാന്‍ ഭയമില്ല: രാഹുല്‍ ഗാന്ധി

3daad184-7bbd-45de-ba4c-b985868a4952ബ്രിട്ടീഷ് പൗരത്വത്തില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ല. തെളിവുണ്ടെങ്കില്‍ ജയിലിലടക്കാമെന്നും ദില്ലിയില്‍ യൂത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരുന്നു. ബ്രീട്ടീഷ് പൗരത്വത്തിന് തെളിവായി രേഖകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പൗരത്വത്തില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.