രാഹുലിന്റെ ഇടപാടുകാരില്‍ എംഎല്‍എയും

10_2460_1942_2988ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ എംഎല്‍എയടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീന. രാഹുല്‍ പശുപാലന്റെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ലാപ് ടോപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍ ലാപ്‌ടോപ്പിലുണ്ട്. ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു. ഈ പട്ടികയിലാണ് രാഷ്ട്രീയ നേതാക്കളുടെയും , എംഎല്‍എയുടെയും വ്യവസായ പ്രമുഖരുടെയും പേരുകള്‍ ഇടംപിടിച്ചതെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.