ലഹരിമരുന്നുമായി രാഹുലിനെ എഫ്ബിഐ പിടികൂടിയിരുന്നു.മോചിപ്പിച്ചത് വാജ്പേയ്.ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍.

rahul vs sami 1
കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിരോധിക്കപ്പെട്ട മരുന്നുമായി യുഎസിൽ വച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പിടികൂടിയിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍. 2001ൽ 1.60 ലക്ഷം യുഎസ് ഡോളർ വിലവരുന്ന ലഹരിമരുന്നുമായി രാഹുലിനെ പിടികൂടിയിരുന്നുവെന്നാണ് സ്വാമിയുടെ ആരോപണം.മകനെ രക്ഷപെടുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയെ വിളിച്ചിരുന്നു.തുടർന്ന് വാജ്പേയി യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനെ വിളിക്കുകയും രാഹുലിനെ മോചിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.പാർലമെന്റിൽ സുഷമ സ്വരാജിനും വസുന്ധര രാജെയ്ക്കുമെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയിരിക്കുന്നത്.