സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കും; രാഹുല്‍ ഈശ്വര്‍!

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി ഹിന്ദുമത വിശ്വാസികള്‍ നടത്തിയ ജെല്ലിക്കെട്ട് വിപ്ലവം വിജയിക്കുമെന്ന് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് വിപ്ലവത്തിന് ആഹ്വാനം ചെയ്തതും രാഹുല്‍ ഈശ്വര്‍ തന്നെയാണ്. തന്റെ നെഞ്ചില്‍ ചവുട്ടിയേ ഫെമിനിസ്റ്റുകള്‍ മല കയറൂവെന്ന് രാഹുല്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു.

സര്‍വ്വ സമുദായങ്ങളെയും ഒന്നിപ്പിച്ച് മതസൗഹാര്‍ദത്തോടെ മുന്നോട്ട് പോകുക. സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കുമെന്നും ജെല്ലിക്കെട്ട് വിപ്ലവത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Show More

Related Articles

Close
Close