എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയി: രാഹുല്‍ ഈശ്വര്‍!

ശബരിമലയില്‍ യുവതികള്‍ക്ക്  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിക്കാത്ത മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോട് ഗവര്‍ണര്‍ രാജിവെച്ച് തിരികെ വരണമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്ക് അറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ച് പോയെന്നും ഇല്ലെങ്കില്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ അദ്ദേഹം മുമ്പില്‍ ഉണ്ടാവുമായിരുന്നെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഈശ്വര്‍ കുറിച്ചു.

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ചാണ് രാഹുല്‍ ഈശ്വര്‍ കുമ്മനത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്. ‘എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയി, ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുമ്പില്‍ ഉണ്ടാകുമായിരുന്നു. ആദരവും സ്‌നേഹവും കൊണ്ടാണ് പറയുന്നത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരികെ വരണം രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഇനിയുള്ള 14 ദിവസങ്ങള്‍ വിലപ്പെട്ടതാണെന്നും പുന:പരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടല്‍ ചാനലില്‍ നടത്തിയ ചര്‍ച്ചക്കിടെയുള്ള പ്രതികരണമാണ് രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചത്. ജെല്ലിക്കെട്ട് രീതിയിലുള്ള ഒരു ഓര്‍ഡിനന്‍സാണ് ആവശ്യം ഇതിന് വേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കണം. ദൈവത്തെ ഓര്‍ത്ത് ഇതില്‍ ആരും രാഷ്ട്രീയം കളിക്കരുത് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Show More

Related Articles

Close
Close