നെഞ്ചില്‍ ചവിട്ടി ശബരിമല കയറാന്‍ ധൈര്യമുള്ള ഫെമിനിച്ചികളെ സ്വാഗതം: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ ക്ഷുഭിതനായി ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍. തന്റെ നെഞ്ചില്‍ ചവിട്ടി ശബരിമല കയറാന്‍ ധൈര്യമുള്ള ഫെമിനിച്ചികളെ സ്വാഗതം ചെയ്യുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. കൈരളി പീപ്പിള്‍ ചാനല്‍ ചര്‍ച്ചയുടെ വീഡിയോയും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘നെഞ്ചിനകത്തു ദൈവ ഭക്തിയും ദേശ ഭക്തിയും ഉള്ള എല്ലാ നല്ലവരെയും ഒക്ടോബര്‍ 2ന് നിയമസഭാ മന്ദിരത്തിനു സമീപം ഉള്ള ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. പ്രാര്‍ത്ഥന യജഞം. നെഞ്ചില്‍ ചവിട്ടാന്‍ താല്പര്യമുള്ള ഫെമിനിച്ചികള്‍ എന്റെ mobile  95672 12345 വിളിക്കുക. Oct 16, 17 ശബരിമലക്കു കാവല്‍ നില്‍ക്കാനായി ഞാന്‍ ഉണ്ടാകും’. രാഹുല്‍   ഈശ്വര്‍  ഫേസ്ബുക്കില്‍ കുറിച്ചു.

 

Show More

Related Articles

Close
Close