രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്!

ഉന്നാവോ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എംപി സാക്ഷി മഹാരാജ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കണമെന്നാണ് മഹാരാജിന്റെ വെല്ലുവിളി. രാഹുല്‍ ഗാന്ധി തന്നെ തോല്‍പ്പിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഉനാവോയില്‍ നിന്നും തനിക്കെതിരെ മത്സരിക്കണമെന്നാണ് വെല്ലുവിളി.

രാഹുലിന്റെ മാനസരോവര്‍ യാത്രയ്‌ക്കെതിരെ നേരത്തെ അദ്ദേഹം രംഗത്തു വന്നിരുന്നു. എന്നാല്‍, യാത്രയെ എതിര്‍ത്തിട്ടില്ലെന്നും കൈലാസ യാത്രയ്ക്ക് മുന്‍പായി സ്വയം ശുദ്ധീകരണം ആവശ്യമാണെന്നാണ് താന്‍ പറഞ്ഞതെന്നും മഹാരാജ് വിശദീകരിച്ചു. മാംസ ഭക്ഷണം കഴിച്ചതിനു ശേഷം അമ്പലത്തില്‍ പ്രവേശിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചില സമയങ്ങളില്‍ രാഹുല്‍ തൊപ്പി ധരിച്ച് ശിവഭക്തനാകാന്‍ ശ്രമിക്കുകയാണെന്നും മഹാരാജ് പറഞ്ഞു. ബിജെപിയെ പേടിക്കുന്നത് കൊണ്ട് പ്രതിപക്ഷം മഹാസഖ്യത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Show More

Related Articles

Close
Close