രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല!

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

വ്യക്തിപരമായ അഭിപ്രായത്തിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ചതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിലും ബിജപിയിലും ഇത് നടക്കില്ല. മുഖ്യമന്ത്രി പറയുന്നതിന് അപ്പുറം പറയാന്‍ സിപിഎമ്മിനോ മോദി പറയുന്നതിനപ്പുറം പറയാന്‍ ബിജെപിക്കോ സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടിലൂടെ വ്യക്തമായിരിക്കുന്നത്, ചെന്നില വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close