Trending

പദവി ഉയർത്തി; ഇനി ആർ.പി.എഫ്. സർവീസ്

The Railways has renamed its security force RPF (Railway Protection Force) as Indian Railway Protection Force Service.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (ആർ.പി.എഫ്.) പേരിലും പദവിയിലും സ്ഥാനക്കയറ്റം. 147 വർഷത്തെ ചരിത്രമുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ പേര് ‘ഇന്ത്യൻ ആർ.പി.എഫ്. സർവീസ്’ എന്നാക്കി. പദവി ‘ഓർഗനൈസ്ഡ് ഗ്രൂപ്പ് എ’ യിലേക്ക് ഉയർത്തി. കോടതി ഉത്തരവിന്റെയും മന്ത്രിസഭാ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് റെയിൽവേ ഈ നടപടി കൈക്കൊണ്ടത്.

വർഷങ്ങളായി ഒരേ തസ്തികയിൽ കഴിയേണ്ടിവരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഈ പദവി ഉയർത്തൽ വളരെയധികം ഗുണം ചെയ്യും. മറ്റുസർക്കാർ കേഡറുകളിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സമ്പത്തികാനുകൂല്യങ്ങൾക്ക് ഇതിലൂടെ ആർ.പി.എഫ്. ഉദ്യോഗസ്ഥർ അർഹരാകും.

Show More

Related Articles

Close
Close