കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

rain_kerala--621x414
കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും കനത്ത കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഏഴുമുതല്‍ 13 സെന്റീമീറ്റര്‍വരെ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.