മുന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി പുതിയ സിഎജി

മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആയി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1978 രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് മെഹ്രിഷ്.

മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സിഐജിമാരായും നിയമിച്ചിട്ടുണ്ട്. അശ്വിനി അട്ട്രി, അനിതാ പഠ്‌നായിക്, രാജന്‍ കുമാര്‍ ഘോസെ എന്നിവരാണ് പുതിയ ഡെപ്യൂട്ടി സിഎജിമാര്‍. പേഴ്‌സണല്‍ ആന്‍ഡ് ട്രയിനിങ് വകുപ്പിന്റേതാണ് ഉത്തരവ്. ശശികാന്ത് ശര്‍മ്മക്ക് പകരമായാണ് രാജീഷ് മെഹ്രിഷ് സിഎജിസ്ഥാനം ഏറ്റെടുക്കുന്നത്. 2013ല്‍ യുപിഎ സര്‍ക്കാരാണ് ശശികാന്ത് ശര്‍മ്മയെ നിയമിച്ചത്.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}