‘ഇന്നലെ സ്റ്റീഫന്‍ ചേട്ടന്‍ മുറിയില്‍ കയറി ബാലു ചേട്ടനുമായി ഇരുപതു മിനിട്ടോളം സംസാരിച്ചിരുന്നു, നമുക്ക് തിരിച്ച് സ്റ്റേജിലേക്ക് വരണ്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണം’ എന്ന മറുപടിയും നല്‍കി’

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രി ബാലഭാസ്‌കര്‍ 20 മിനുറ്റോളം സ്റ്റീഫന്‍ ദേവസിയുമായി സംസാരിച്ചിരുന്നുവെന്ന് ഗായിക രാജലക്ഷ്മി. ആശ്വാസത്തോടെ മടങ്ങിയ രാത്രിയില്‍ തന്നെ മരണവാര്‍ത്ത എത്തിയത് ഞെട്ടിച്ചുവെന്നും രാജലക്ഷ്മി പറയുന്നു.

‘ഇന്നലെ സ്റ്റീഫന്‍ ചേട്ടന്‍ മുറിയില്‍ കയറി ബാലു ചേട്ടനുമായി സംസാരിച്ചിരുന്നു. ഏകദേശം ഇരുപതു മിനിട്ടോളം സംസാരിച്ചു. നമുക്ക് തിരിച്ച് സ്റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ‘വേണം’ എന്നു പറഞ്ഞിരുന്നു. വലിയ സന്തോഷമായി ഞങ്ങള്‍ക്കെല്ലാം. അപകടത്തിന്റെയന്ന് ആശുപത്രിയിലെത്തിയ ശേഷം ഇന്നലെയാണ് സന്തോഷത്തോടെ അവിടെ നിന്നു മടങ്ങിയത്. അതൊരിക്കലും ഇങ്ങനെയൊരു വാര്‍ത്ത കേട്ട് കരയാന്‍ വേണ്ടിയാകും എന്നു കരുതിയതേയില്ല. .’ എന്ന് രാജലക്ഷ്മി മനോരമ ഓണ്‍ലൈനിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ലക്ഷ്മിയുടെയും ബാലുവിന്റെയും പ്രണയം കണ്ട് ദൈവത്തിന് പോലും കുശുമ്പ് തോന്നിയത് കൊണ്ടാകാം ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്നും രാജലക്ഷ്മി പറയുന്നു.

പ്രശസ്തനായതിനു ശേഷവും ഇപ്പോഴും പഠിച്ചു തുടങ്ങുന്നൊരു കുട്ടിയുടേതു പോലെ പ്രാക്ടീസ് ചെയ്യുന്ന ആളാണ് ബാലഭാസ്‌കര്‍ എന്നും. കാണുമ്പോഴൊക്കെ സമയം കിട്ടുമ്പോള്‍ വീട്ടില്‍ വന്ന് ഒരുമിച്ച് പ്രാക്ടീസ് ചെയ്യാം എന്നൊക്കെ പറയുമായിരുന്നുവെന്നും രാജലക്ഷ്മി ഓര്‍ക്കുന്നു.

 

Show More

Related Articles

Close
Close